കോഴിക്കോട് താമരശ്ശേരിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി യാസർ കസ്റ്റഡിയിൽ. പ്രതി കൃത്യം നടത്തിയത് സ്വബോധത്തോടെയെന്ന് പൊലീസ്. ഷിബിലയുടെ പോസ്റ്റ്‌മോർട്ടം ആരംഭിച്ചു. ഷിബിലയുടെ മാതാപിതാക്കളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടക്കും. അതേസമയം പ്രതി യാസിർ കല്യാണത്തിന് മുന്നേ ലഹരിക്ക് അടിമയാണെന്നും പരാതി നൽകിയിട്ട് പൊലീസ് കേസെടുക്കാതിരുന്നത് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഷിബിലയുടെ പിതവാന്റെ സുഹൃത്ത് പറഞ്ഞു.