കോഴിക്കോട് തിരുവമ്പാടിയില്‍ രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. തിരുവമ്പാടി ഗെയ്റ്റുംപടി മുതിയൊട്ടുമലിലെ വാടക വീട്ടില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കൂടരഞ്ഞി സ്വദേശി ആബീഷ്, കാരശ്ശേരി സ്വദേശി ജലീഷ് ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂട്ടത്തിലുള്ള ഷഫീഖ് എന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളാണ് കഞ്ചാവ് വില്‍പ്പനയ്ക്കായി വീട് വാടകയ്ക്ക് എടുത്തത്. സ്ഥലത്തുനിന്നും ഒരു കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.