കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ കോടതയിൽ കീഴടങ്ങി. കൂട്ടുപ്രതികളായ റിയാസ്, സുരേഷ് എന്നിവരാണ് താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്.മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ഗാസ മുനമ്പ് ഏറ്റെടുത്ത് പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറെന്ന് ഡാണാള്‍ഡ് ട്രംപ്
ഗാസ മുനമ്പ് ഏറ്റെടുത്ത് പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡാണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് ട്രംപിന്റെ നിര്‍ദേശം. ഗാസയിലുളള ജനങ്ങളെ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ചര്‍ച്ച ട്രംപ് ആവര്‍ത്തിച്ചു. ഗാസ അമേരിക്ക ഏറ്റെടുത്ത് തകര്‍ന്ന കെട്ടിടങ്ങള്‍ നീക്കം ചെയ്ത് സാമ്പത്തിക വികസന മേഖലയാക്കാം എന്ന് ട്രംപ് പറഞ്ഞു. ഇസ്രയേലിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ സുഹൃത്തെന്ന് ട്രംപിനെ നെതന്യാഹു പ്രശംസിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ ഗാസ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നും നെതന്യാഹു പറഞ്ഞു.