കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളിയിലെ സംഘർഷത്തെ തുടർന്ന് മെഡി.കോളേജ് എ.സി.പി വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ 11നാണ് യോഗം. യോഗത്തിൽ പ്രദേശവാസികളും കച്ചവടക്കാരും ഉൾപ്പെടെ പങ്കെടുക്കും. മെഡിക്കൽ കോളേജ് എസിപിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് എസിപി പി.ബിജുരാജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
ഇരിങ്ങാടൻ പള്ളിയിൽ രാത്രിയിൽ ലഹരി സംഘങ്ങൾ വിലസുന്ന സാഹചര്യമുണ്ടായിരുന്നു. കടകൾ രാത്രികാലങ്ങളിൽ തുറന്നിടുന്നതാണ് ഇതിന് കാരണം എന്ന് ആരോപിച്ച് നാട്ടുകാരും ഉപജീവനമാർഗ്ഗം ആയതിനാൽ രാത്രിയിൽ കടകൾ അടച്ചിടാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി കച്ചവടക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന ശ്രമവുമായി പൊലീസിന്റെ ഇടപെടൽ