കോഴിക്കോട് പന്തീരാങ്കാവിൽ ഫ്ലാറ്റിന്റെ ഏഴാം നിലയിൽ നിന്നും വീണ് ഏഴു വയസുകാരന് ദാരുണന്ത്യo. നല്ലളം കീഴ്വവനപ്പാടം സ്വദേശി ഇവാൻ ഹൈബലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഫ്ലാറ്റിൽ കളിക്കുന്നതിനിടെ ബാൽക്കണിയിൽ കയറിയ കുട്ടി താഴേക്ക് വീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.