Share this Article
Union Budget
അബ്ദുറഹീമിന്റെ മോചനം വൈകും
Release of Abdul Rahim Delayed

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനെ മോചനം വൈകും. ഇത് അഞ്ചാം തവണയാണ് സൗദി കോടതി കേസ് മാറ്റി വെയ്ക്കുന്നത്.


അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മികാര്‍ട്ടര്‍ അന്തരിച്ചു

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മികാര്‍ട്ടര്‍ അന്തരിച്ചു. നൂറാം വയസിലായിരുന്നു അന്ത്യം. അമേരിക്കയുടെ മുപ്പത്തൊമ്പതാമത്തെ പ്രസിഡന്റായിരുന്നു ജിമ്മികാര്‍ട്ടര്‍. ഡെമോക്രാറ്റുകാരനായ കാര്‍ട്ടര്‍ 1977 മുതല്‍ 1981 വരെയുള്ള കാലയളവിലാണ് പ്രസിഡന്റായത്.

കാന്‍സര്‍ രോഗബാധിതനായെങ്കിലും അതിജീവിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ വോട്ടു ചെയ്തു. പഷ്ചിമേഷ്യയില്‍ സമാധാനത്തിന് ശ്രമിച്ച പ്രസിഡന്റായിരുന്നു കാര്‍ട്ടര്‍. 2002 ല്‍ സമാധാന നോബേല്‍ ലഭിച്ചു. 1978 ല്‍ ഇന്ത്യ സന്ദര്‍ശിച്ചു.

ലളിതമായ ജീവിതം നയിച്ച കാര്‍ട്ടര്‍ ജനകീയനായ പ്രസിഡന്റായിരുന്നു. ജനുവരി 9ന് രാജ്യവ്യാപകമായി ദുഖമാചരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. സംസ്‌കാരം പിന്നീട് നടക്കും. അറ്റ്‌ലാന്റയിലും വാഷ്ംഗടണിലും പൊതുദര്‍ശമനമുണ്ടാവും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories