Share this Article
Union Budget
ഒൻപതുവയസ്സുകാരിയെ കോമയിലാക്കിയ വാഹനാപകടം; പ്രതി ഷജീലിന് ജാമ്യം
വെബ് ടീം
4 hours 19 Minutes Ago
1 min read
shejil

കോഴിക്കോട്: വടകരയിൽ 9 വയസുകാരിയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷജീലിന് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐപിസി 304 എ പ്രകാരം എടുത്ത കേസിലാണ് ജാമ്യം.

വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടിയെന്ന കേസിൽ ഷജീലിന് നേരത്തെ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.ദൃഷാനയെ കോമയിലാക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത അപകടത്തിന് കാരണക്കാരനായ പ്രതി സംഭവം നടന്ന ഒരു വർഷത്തിന് ശേഷമാണ് പിടിയിലാവുന്നത്. ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പുറമേരി സ്വദേശി ഷജീലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയും കേരളാ പൊലീസിന് കൈമാറുകയുമായിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി 17 നായിരുന്നു വടകര ചോറോട് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചിട്ട പ്രതി അപകടത്തിന് ശേഷം കാർ നിർത്താതെ പോവുകയും പിന്നീട് കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്തശേഷം രൂപമാറ്റം വരുത്തുകയും വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒരുവർഷമായി അബോധാവസ്ഥയിൽ തുടരുകയാണ് ദൃഷാന.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories