കോഴിക്കോട് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിന് 30 കിലോമീറ്ററോളം ദൂരം വഴിതടസം ഉണ്ടാക്കി സ്കൂട്ടർ യാത്രികൻ. വയനാട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിനാണ് യാത്രാ തടസ്സം നേരിടേണ്ടിവന്നത്. കോഴിക്കോട് അടിവാരത്ത് നിന്നാണ് ബൈക്കുമായി യാത്രക്കാരൻ കുന്ദമംഗലം വരെയുള്ള 30 കിലോമീറ്റർ ദൂരം ആംബുലൻസിന് മാർഗ്ഗതടസം സൃഷ്ടിച്ചത്.