തുടർച്ചയായി ഗതാഗതാ നിയമം ലംഘചിട്ടും നടപടി എടുക്കാതെ എം വി ഡി. കഴിഞ്ഞ ദിവസം കോഴിക്കോട് കള്ളൻ തോട് കോളജിലെ വിദ്യാർത്ഥികളിൽ നിന്നും പിടിച്ചെടുത്തത് മതിയായ രേഖകളില്ലാത്ത ബൈക്കുകളാണ്.
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. പാകിസ്താനിലും യുഎഇയിലുമായാണ് ടൂര്‍ണമെന്‌റിലെ മത്സരങ്ങള്‍ നടക്കുന്നത്. ആദ്യമത്സരത്തില്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന നിലവില ചാംപ്യന്‍മാരായ പാകിസ്താന്‍ ന്യൂസിലന്‍ഡിനെ നേരിടും. കറാച്ചിയിലെ നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30 നാണ് മത്സരം. യുഎഇയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുക.
നാളെ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ടൂര്‍ണമെന്റില്‍ രണ്ടുഗ്രൂപ്പുകളിലായി എട്ടു ടീമുകളാണുള്ളത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും അഫ്ഗാനിസ്താന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ബി ഗ്രൂപ്പിലുമാണുള്ളത്. മാര്‍ച്ച് 2 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം മാര്‍ച്ച് ഒന്‍പതിനാണ് ഫൈനല്‍.