കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്നും 40 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. പിടിയിലായവർ പരാതിക്കാരനുമായി ബന്ധമുള്ളവർ ആണെന്ന് സൂചനയുണ്ട്. കേസിൽ ഒരാൾ കൂടി പിടിയിലാകാൻ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ആനക്കുഴികര സ്വദേശി പി.എം. റഹീസിന്റെ വാഗണർ കാറിൽ നിന്നും പണം കവർന്നത്. പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിൽ നിന്നും സ്കൂട്ടറിൽ എത്തിയ രണ്ടംഗസംഘം പണം കവർന്ന രക്ഷപ്പെടുകയായിരുന്നു.