Share this Article
Union Budget
വഖഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ല; ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവർന്നെടുക്കില്ലെന്നും മുഖ്യമന്ത്രി
വെബ് ടീം
posted on 15-02-2025
1 min read
cm

കോഴിക്കോട്: വഖഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനാണ്. ന്യൂനപക്ഷങ്ങള്‍ എന്തൊക്കയോ കവരുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നെന്നും വഖഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷണല്‍ ബോര്‍ഡ് ഉദ്ഘാടനം ചെയ്തുകൊണ്ട്  മുഖ്യമന്ത്രി പറഞ്ഞു.

വഖഫിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇവിടെ വലിയതോതില്‍ ഉണ്ടായി. എന്നാല്‍, സര്‍ക്കാര്‍ അത്തരത്തില്‍ ആരെയും കുടിയിറക്കില്ല. എന്നുമാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവര്‍ന്നെടുക്കില്ലെന്നതും ഉറപ്പുനല്‍കിയിട്ടുണ്ട്. അത് ആവര്‍ത്തിക്കുകയാണ്, മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories