കോഴിക്കോട് മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ച സംഭവത്തിൽ നരഹത്യ അടക്കമുള്ള വകുപ്പുകൾ ചുമത്തുന്ന കാര്യം അന്വേഷണസംഘം പരിഗണിക്കുന്നു. മരണപ്പെട്ട കുണ്ടായിത്തോട് സ്വദേശി ഗിരീഷിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കേസിൽ കൂടുതൽ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.