കോഴിക്കോട് പൊക്കുന്നിൽ തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്റെ ആദ്യ കുഞ്ഞും മരിച്ചിരുന്നു. 2023ൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് 14 ദിവസം പ്രായമായ കുഞ്ഞ് മരിച്ചത്.രണ്ടു മരണങ്ങളും നടന്നത് നിസാറിന്റെ ഭാര്യ വീട്ടിൽ വെച്ചാണ്.
നിസാറിന്റെ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.2 കുട്ടികളും മരിച്ചത് ഭാര്യ വീട്ടിൽ വച്ചു തന്നെയാണെന്നും ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും നിസാർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.അതേ സമയം പരാതി പ്രകാരം മരണത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പൊലീസ് റിപ്പോർട്ട്
തിങ്കളാഴ്ച രാത്രിയാണ് രണ്ടാമത്തെ കുട്ടി മരിക്കുന്നത്. കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.