കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാറിനെതിരെ പോസ്റ്റര്‍. പാര്‍ട്ടിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ പുറത്താക്കിയ റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് പ്രസിഡന്റെന്ന് പോസ്റ്ററില്‍ വിമര്‍ശനം. ഉള്ള്യേരിയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
നിഗോഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കലൂരില്‍ നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമ തോമസ് വീണ് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ മൃദംഗ വിഷന്‍ എം.ഡി നിഗോഷ് കുമാറിനെ ഇന്ന് കോടതിയി ഹാജരാക്കും.
ഇന്നലെ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായ നിഗോഷിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചട്ടം ലംഘിച്ച് സ്റ്റേഡിയത്തില്‍ അശാസ്ത്രീയമായി വേദി നിര്‍മ്മിച്ച് അപകടമുണ്ടാക്കിയ കേസിലാണ് നിഗോഷിനെ അറസ്റ്റ് ചെയ്തത്.
സാമ്പത്തിക വഞ്ചന കുറ്റത്തില്‍ നിഗോഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാകും കൂടുതല്‍ നടപടികളിലേക്ക് കടക്കുക. അതേസമയം യു.എസിലേക്ക് മടങ്ങിയ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് അന്വേഷണസംഘം അറിയച്ചു.