കോഴിക്കോട് ഡിഎംഒ ആയി ഡോ.എൻ.രാജേന്ദ്രനെ തന്നെ നിയമിച്ചുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് ഇന്ന് പുറത്തിറക്കിയേക്കും. കേസിൽ ഡോ.എൻ.രാജേന്ദ്രന് അനുകൂലമായ ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
നേരത്തെ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ് റദ്ദ് ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ജനുവരി 9 വരെ തൽസ്ഥിതി തുടരാനും കോഴിക്കോട് ഡിഎംഒ ആയി എൻ.രാജേന്ദ്രനെ നിലനിർത്താനുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പുതിയ നീക്കം നടത്തുന്നത്. ഉച്ചകഴിഞ്ഞ് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറക്കിയേക്കും എന്നാണ് സൂചന.