Share this Article
കൈപിടിച്ചുകൊടുത്ത് കെ.കെ രമ; അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി
വെബ് ടീം
13 hours 22 Minutes Ago
1 min read
abhinanav

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെയും വടകര എം.എല്‍.എ. കെ.കെ. രമയുടേയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. കോഴിക്കോട് ചാത്തമംഗലം വട്ടോളി പരേതനായ പി.സി. ഹരീന്ദ്രൻ, കെ.വി. പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. 

താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്. ആര്‍.എം.പി. നേതാവ് എന്‍. വേണു ചടങ്ങില്‍ സജീവമായി ഉണ്ടായിരുന്നു.നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി.ടി. ഉഷ, ഗോകുലം ഗോപാലന്‍, മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍, വടകര എം.പി. ഷാഫി പറമ്പില്‍, മുന്‍ എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍, എം.എല്‍.എമാരായ പി. മോഹനന്‍, പി.കെ. ബഷീര്‍, യു. പ്രതിഭാ, സി.കെ. ആശ, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര മുന്‍ എം.എല്‍.എ. സി.കെ. നാണു, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള, ഭാഗ്യലക്ഷ്മി, കെ. അജിത, സി.പി. ജോണ്‍, സുരേഷ് കുറുപ്പ്, ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്ണ, എന്നിവരടക്കം സന്നിഹിതരായിരുന്നു.

രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories