കൊച്ചി: ഡിഎംഒ കസേര തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ആയി ഡോ. രാജേന്ദ്രന് തുടരാം. ജനുവരി ഒമ്പത് വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഒമ്പതിന് ഹരജി വീണ്ടും പരിഗണിക്കും.
കോഴിക്കോട് ഡിഎംഒ ആയിരുന്ന ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടറായും, എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റിയുമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്രൂണലിനെ സമീപിച്ചു സ്റ്റേ വാങ്ങിയ ഡോ. രാജേന്ദ്രൻ ഡിഎംഒ ആയി തുടർന്നു.