കോഴിക്കോട് ലോ കോളേജിലെ നിയമ വിദ്യാർത്ഥിനി മൗസ മെഹറീസ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ ആൺ സുഹൃത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് മാവൂർ സ്വദേശി ഇ.അൽഫാനെ കുന്നമംഗലം കോടതിയിലാണ് രാവിലെ 11 മണിയോടെ ഹാജരാക്കുക.
അതിനിടെ മൗസ മെഹറീസിന്റെ മുറിയിൽ നിന്നും അൽഫാൻ തട്ടിയെടുത്ത മൊബൈൽ ഫോൺ ചേവായൂർ പൊലീസ് ഇൻസ്പെക്ടർ വി.സജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി. മൗസയെ കേസിനാസ്പദമായ സംഭവത്തിന്റെ തലേന്നാൾ രാത്രി പൊതു ഇടത്തിൽ വെച്ച് പ്രതി അടിച്ചതും മൗസയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതും എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള റിമാൻഡ് റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കും. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെടും.