പേയ്മെൻ്റ് ആപ്പുമായി മൈക്രോസോഫ്റ്റും. യുഎസിലെയും കാനഡയിലെയും ഉപയോക്താക്കൾക്കാണ് തുടക്കത്തിൽ ഈ ആപ്പ് ലഭ്യമാകുക. ചെറുകിട ബിസിനസുകാരെ ഉദ്ദേശിച്ചാണ് ഈ ആപ്പ്. മൈക്രോ സോഫ്റ്റ് ടീം വഴിയുള്ള പേയുമെൻ്റുകൾ സുഗമമാക്കാനാണ് ഈ ആപ്പ്.
Teams Essentials, Microsoft 365 ബിസിനസ് സബ്‌സ്‌ക്രൈബർമാർ എന്നിവയ്‌ക്കായുള്ള ടീം സ്‌റ്റോറിന്റെ പബ്ലിക് പ്രിവ്യൂവിൽ ആപ്പ് സൗജന്യമായി ലഭ്യമാണ്. PayPal, Stripe എന്നിവ ഇപ്പോൾ ആപ്പിൽ ലഭ്യമാണ്, GoDaddy പേയ്മെൻ്റ് ഉടൻ ആപ്പിൽ ചേർക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
ഇതിൻ്റെ പ്രയോജനം ആർക്ക്
മൈക്രോസോഫ്റ്റ് ടീം വഴി കൺസൾട്ടേഷൻ നടത്തുന്നവർക്ക് ഈ സൗകര്യം ഏറെ പ്രയോജനപ്പെടും. അധ്യാപകർ, നിയമോപദേശകർ, സാമ്പത്തിക ഉപദേശകർ തുടങ്ങിയവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഈ ആപ്പ്.