ചന്ദ്രനെ തൊടാനുള്ള ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്നിന്റെ യാത്ര വിജയകരമായി തുടരുന്നു. രണ്ടാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇനി മൂന്ന് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് ചന്ദ്രയാന്‍ 3 പുറത്തുകടക്കുന്നത്.
ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് പുറത്തു കടക്കാന്‍ സഹായിക്കുന്നതിനാണ് ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തുന്ന പ്രക്രിയ. പേടകത്തിലെ അപ്പോജി മോട്ടോറുകള്‍ ജ്വലിപ്പിച്ചാണ് പേടകം ഉയര്‍ത്തിയത്. ആദ്യത്തെയും രണ്ടാമത്തെയും ഭ്രമണപഥമുയര്‍ത്തല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടന്നെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ അറിയിച്ചു.