Share this Article
image
താളം തെറ്റി മൈക്രോസോഫ്റ്റ്
Microsoft out of tune

മൈക്രോസോഫ്റ്റിന്റെ സേവനങ്ങള്‍ തകരാറിലായതിന് പിന്നാലെ ചില വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നു. മൈക്രോസോഫ്റ്റിന്റെ ഉല്‍പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് പറയുന്ന ആപ്പിളിന്റെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിയുടെ പഴയ അഭിമുഖമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥാപനമാണ് മൈക്രോസോഫ്റ്റ് എങ്കിലും അവരുടെ ഒരേയൊരു പ്രശ്‌നം ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ല എന്നതാണെന്നാണ് സ്റ്റീവ് ജോബ്‌സിയുടെ വാക്കുകള്‍. 1995ല്‍ ടെക് മാധ്യമപ്രവര്‍ത്തകനായ ബോബ് ക്രംഗ്ലിയുമായി നടത്തിയ അഭിമുഖമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അഭിരുചിയോട് കൂടിയല്ല മൈക്രോസോഫ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയ സ്റ്റീവ് ജോബ്‌സ് സ്ഥാപനത്തിന് വ്യക്തമായ ആശയങ്ങള്‍ ഇല്ലെന്നും സംസ്‌കാരത്തിനനുസരിച്ചല്ല അവരുടെ ഉല്‍പന്നങ്ങളെന്നും പറയുന്നുണ്ട്. ആന്റി വൈറസ് സേവനമായ ക്രൗഡ് സ്ട്രൈക്കിന്റെ പുതിയ അപ്ഡേറ്റിനെ തുടര്‍ന്ന് വെളളിയാഴ്ചയാണ് സേവനങ്ങള്‍ താളം തെറ്റിയത്.

വിമാനത്താവളങ്ങള്‍, മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, അടിയന്തിര സേവനങ്ങള്‍, ആശുപത്രി മേഖല തുടങ്ങി എല്ലാ മേഖലകളേയും തകരാര്‍ ബാധിച്ചു. ലോകം തന്നെ സതംഭിച്ചു നില്‍ക്കുമ്പോഴാണ് മൈക്രോസോഫ്റ്റിന്റെ ഉല്‍പന്നങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article