സൗരയൂഥത്തിലെ ഒരജ്ഞാത ഗ്രഹത്തില്‍ നിന്നും നാസക്ക് ലേസര്‍ സിഗ്‌നല്‍ ലഭിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളാകെ.ഇത് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ആണെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവരുന്നു. എന്താണ് ഇതിനു പിന്നിലെ വസ്തുത?അറിയാം ചില ശാസ്ത്ര സത്യങ്ങള്‍..
പലതരത്തിലുള്ള തരംഗങ്ങളാണ് പ്രപഞ്ചത്തില്‍ ഉള്ളത് എന്നാല്‍ ഈ ഒരു വാര്‍ത്തയില്‍ സൂചിപ്പിക്കുന്നത് ലേസര്‍ തരംഗങ്ങളാണ്.....ഒരിക്കലും പ്രകൃത്യാ ഉണ്ടാക്കാന്‍ സാധിക്കാത്ത തരംഗങ്ങള്‍...പലതരം പ്രകാശ തരംഗങ്ങളെ ന്യൂക്ലിയര്‍ സ്റ്റിമുലേഷന്‍ എന്നാ പ്രക്രിയയിലൂടെ ഒന്നിപ്പിക്കുമ്പോള്‍ മാത്രമേ നമുക്ക് ലൈസെര്‍ തരംഗങ്ങള്‍ ലഭിക്കൂ..അങ്ങനെയെങ്കില്‍ ഈ തരംഗങ്ങള്‍ എവിടെ നിന്നു വന്നു...?
നാസക്ക് സന്ദേശം ലഭിച്ചു എന്നത് സത്യമാണ് പക്ഷേ അത് അവരുടെ തന്നെ പേടകമായ സൈക്ക്-16ല്‍ നിന്നാണെന്ന് മാത്രം...രണ്ടുകൊല്ലം മുന്‍പാണ് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലെ ലോഹാസമ്പന്നമായ ഉല്‍ക്കയെപ്പറ്റി പഠിക്കാന്‍ സൈക്ക്-16 നാസ വിക്ഷേപിച്ചത്.
എന്നാല്‍ ബഹിരകാശാവിനിമയത്തെ കൂടുതല്‍ സുഗമമാക്കുക എന്നൊരു ലക്ഷ്യം കൂടി ദൗത്യത്തിനുണ്ട്. ഈ ധൗത്യത്തിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. ഇതിന്റെ ആദ്യഘട്ട പരീക്ഷണം ആണ് ആദ്യഘട്ട പരീക്ഷണമാണ് നാസക്ക് ലഭിച്ച ഈ ലേസര്‍ സന്ദേശം. അന്ത്യമില്ലാത്ത പ്രപഞ്ചത്തില്‍ മനുഷ്യന് സ്ഥാനം എത്രത്തോളം ഉണ്ടെന്നതിന്റെ ഉദാഹരണം കൂടിയാണ് നിലവിലെ പരീക്ഷണവിജയം.