ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രം ഇനി ചിലിയില്‍. ചിലിയിലെ അറ്റക്കാമ മരുഭൂമിയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രമായ ജപ്പാന്റെ ടോക്കിയോ അറ്റക്കാമ ഒബ്‌സര്‍വേറ്ററി പ്രവര്‍ത്തനം ആരംഭിച്ചത്.
അറ്റക്കാമ മരുഭൂമിയിലെ കെയ്‌നാന്റര്‍ പര്‍വതത്തിനു മുകളിലാണ് നിരീക്ഷണകേന്ദ്രം പണികഴിപ്പിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കേന്ദ്രം ആയതുകൊണ്ട് തന്നെ നിരീക്ഷകര്‍ക്കും ഗവേഷകര്‍ക്കും പ്രപഞ്ചത്തിന്റെ മികച്ച ദൃശ്യങ്ങളാകും ലഭ്യമാവുക.
അറ്റക്കാമയില്‍ പൊതുവേ വരണ്ട കാലാവസ്ഥ ആണെങ്കിലും ഇന്‍ഫ്രാറെഡ് ദൂരദര്‍ശിനികള്‍ക്ക് ഈ കാലാവസ്ഥ അത്യുത്തമമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ സമുദ്രനിരപ്പില്‍ നിന്നും 640 മീറ്റര്‍ ഉയരത്തില്‍ ഇത്തരത്തിലൊരു നിരീക്ഷണ പണികഴിപ്പിക്കുക എന്നത് നിസ്സാരദൗത്യം ആയിരുന്നില്ല 26 കൊല്ലത്തോളം എടുത്തു ഇപ്പോള്‍ നിലവിലെ രൂപത്തിലേക്ക് പദ്ധതിയുടെ ആദ്യരൂപ രേഖ തയ്യാറായത് 1998ലാണ്.
എന്നാല്‍ കെയ്‌നാന്റര്‍ പര്‍വതത്തില്‍ ഇത്തരമൊരു കേന്ദ്രം നിര്‍മിക്കുകയെന്നത് അക്കാലത്ത് അസാധ്യമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 2006ല്‍ പര്‍വതത്തിലേക്ക് മുകളിലെത്താന്‍ പാകത്തിന് ാെരു വഴി നിര്‍മിക്കപ്പെട്ടശേഷമാണ് നിരീക്ഷണകേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങാനായത്.
സാങ്കേതികപരമായി മാത്രമല്ല രാഷ്ട്രീയപരമായും ധാരാളം വെല്ലുവിളികള്‍ പരീക്ഷണത്തിന്റെ പണി കഴിക്കുന്നതിന് ഇടയില്‍ നേരിട്ടു എന്നാണ് ടോക്ക്യോ യൂണിവേഴ്‌സിറ്റിയിലെ, പദ്ധതിക്ക് നേതൃത്വം നല്‍കിയ പ്രൊഫസര്‍ യുസുരോ യോഷി പറയുന്നത്.
ചിലിയന്‍ സര്‍ക്കാരിന്റെ അനുവാദത്തോടൊപ്പം കേന്ദ്രം നിര്‍മ്മിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ അനുവാദവും പ്രത്യേകം വാങ്ങിയിരുന്നു. എന്തിരുന്നാലും ശാസ്ത്രകുതുകികളും ഗവേഷകരും ഇനിയും കാണാത്ത പ്രപഞ്ചവിസ്മയങ്ങളിലേക്കുള്ള വാതില്‍ തുറന്നിടുകയാണ് അറ്റക്കാമയിലെ ഈ നിരീക്ഷണകേന്ദ്രം.