ചന്ദ്രയാന്‍ ത്രീ വിക്ഷേപണത്തിന് മുന്‍പ് നേരിട്ട തടസ്സം തുറന്നുപറഞ്ഞ് ഐഎസ്ആര്‍ഒ. വിനാശകരമായ വിധി നേരിട്ടേക്കാവുന്ന ദൗത്യമാണ് തങ്ങളുടെ കൂട്ടായ്മ പ്രവര്‍ത്തനം കൊണ്ട് ചരിത്ര വിജയം നേടിയതെന്നും ഐഎസ്ആര്‍ഒ കൂട്ടിച്ചേര്‍ത്തു.
2023 ജൂലൈ 14 ആയിരുന്നു ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം. പ്രാഥമിക ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കി വിക്ഷേപണത്തോടടുത്തപ്പോള്‍ ആണ് മിഷന്‍ കണ്‍ട്രോള്‍ ടീമിന്റെ ഭാഗത്തുനിന്നും ഒരു സന്ദേശം വരുന്നത്. പേടകത്തിന്റെ പാതയില്‍ ധാരാളം അവശിഷ്ടങ്ങള്‍ കടന്നു പോകുന്നുണ്ട്, അതുകൊണ്ടുതന്നെ പേടകം ഇപ്പോള്‍ വിക്ഷേപിച്ചാല്‍ തീര്‍ച്ചയായും ഒരു കൂട്ടിയിടി സംഭവിക്കും.
ബഹിരാകാശത്ത് അതിവേഗതയില്‍ സഞ്ചരിക്കുന്ന വസ്തുക്കള്‍ പേടകത്തില്‍ ഇടിച്ചാല്‍ ഉണ്ടായേക്കാവുന്ന ആഘാതം വളരെ വലുതായിരിക്കും. ഇത് കണക്കിലെടുത്ത് ഐഎസ്ആര്‍ഒ സംഘം ലളിതവും എന്നാല്‍ ഫലപ്രദവുമായ ഒരു പരിഹാരവുമായി രംഗത്തെത്തി.
വിക്ഷേപണം വെറും നാല് സെക്കന്‍ഡ് വൈകിപ്പിക്കുക ഐഎസ്ആര്‍ഒയുടെ സ്റ്റാന്‍ഡേര്‍ഡ് ലോഞ്ച് ക്ലിയര്‍സ് പ്രോട്ടോകോളിന്റെ ഭാഗത്ത് നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഈ തീരുമാനം.
മനുഷ്യരുടെ ബഹിരാകാശഗവേഷമണങ്ങളുടെ ബാക്കിപത്രങ്ങളാണ് ഇന്ന് ശൂന്യതയില്‍ അലയുന്ന പേടകാവശിഷ്ടങ്ങള്‍. ഇന്ന് ബഹിരാകാശ നിലയങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണ്.
ഇത്തരം വെല്ലുവിളികളെ തിരിച്ചറിയാനും അതിജീവിക്കാനുള്ള ഐഎസ്ആര്‍ ഓടെ കഴിവ് ഒന്നുകൂടി തെളിഞ്ഞിരിക്കുകയാണ് ഈയൊരു സംഭവത്തിന് ശേഷം. ഇതുവരെയുള്ള കണക്കെടുത്താല്‍ തങ്ങളുടെ മുന്‍കാല പേടകങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന 23 ഓളം കൂട്ടിയിടികളാണ് തങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിച്ചതെന്നും ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.