ചാറ്റ് ജിപിടിയുടെ ഓപ്പൺ എ ഐ ഫോർ ഓ ഗിബ്ലി ട്രെൻഡിങ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഗിബ്ലി ട്രെൻഡിനെ കണ്ണടച്ചു തുറക്കും മുൻപാണ് ലോകം മുഴുവനും ഏറ്റെടുത്തിരിക്കുന്നത്.
ചാറ്റ് ജിപി ടിയുടെ പുതിയ പതിപ്പ് ഗിബ്ലി സ്റ്റുഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമത്തിലെ താരമാണ്. ഫെയ്സ്ബുക്ക് വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ട്വിറ്റർ എന്നിവയിൽ സ്റ്റോറികളും , ചിത്രങ്ങളും, റീലുകളുമായി ഗിബ്ലി ട്രെൻഡിംഗ് തരംഗം സൃഷ്ടിക്കുകയാണ്. ചാറ്റ് ജിപിറ്റിയിൽ ഓപ്പൺ എഐയുടെ പുതിയ ഇമേജ് ജനറേറ്റർ ടൂളിൽ ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്.
കുടുംബത്തോടൊപ്പം സുഹൃത്തുക്കൾക്കൊപ്പമുള്ള മധുരം നിറയ്ക്കുന്ന ഓർമ്മകൾ എല്ലാം ഗിബ്ലി ട്രെൻഡിലൂടെ നേടാൻ കഴിയും. ജാപ്പനീസ് സംവിധായകനും സിനിമ നിർമാതാവും , ആനിമേറ്ററും എഴുത്തുകാരനും ആർട്ടിസ്റ്റും ആയ ഹയായോ മിയാസാക്കി ഗിബ്‌ലി സ്റ്റുഡിയോയുടെ വക്താവ് കൂടിയാണ്. എന്നാൽ ഗിബ്ലി ജനറേറ്റർ ആവശ്യപ്പെടാതെയും ചില കാര്യങ്ങൾ ചെയ്തു തരാറുണ്ട്, സോഷ്യൽ മീഡിയയിൽ ജിബ്ലിയുടെ ട്രോളുകളും ഇപ്പോൾ നിറയുകയാണ്.എന്നാൽ ഉപയോക്താക്കളുടെ ഗിബ്ലി ഉപയോഗം ഗിബ്ലി ടീമിനെ ഉറങ്ങാൻ അനുവദിക്കുന്നില്ല ഓപ്പൺ എഐയുടെ സിഇഒ സം അൽറ്മാൻ പറയുന്നത്.