Share this Article
Union Budget
ട്വിറ്ററിന്റെ 'കിളി പോയി'; പേരും മാറ്റി ലോഗോയും മാറ്റി, ഇനി 'എക്‌സ്' - വീഡിയോ
വെബ് ടീം
posted on 24-07-2023
1 min read
twitter name and logo changed

ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഇനി ' X' എന്ന പേരിലാണ് അറിയപ്പെടുക. ലോഗോയും മാറ്റി. നീലപ്പക്ഷിക്ക് പകരം ' 'X' ആയിരിക്കും പുതിയ ലോഗോ എന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ ഇലോണ്‍ മസ്‌ക് തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ഇലോണ്‍ മസ്‌കിന്റെ അക്കൗണ്ടില്‍ പ്രൊഫൈലിന്റെ സ്ഥാനത്ത് എക്‌സ് ആണ് നല്‍കിയിരിക്കുന്നത്. കൂടാതെ കമ്പനിയുടെ ആസ്ഥാനം എക്‌സ് ലോഗോ കൊണ്ട് അലങ്കരിച്ചിരിക്കുന്ന വീഡിയോ മസ്‌ക് പങ്കുവെയ്ക്കുകയും ചെയ്തു. 

കഴിഞ്ഞദിവസമാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട്, ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചത്. ഉടന്‍ തന്നെ ട്വിറ്റര്‍ അടിമുടി പരിഷ്‌കരിക്കുമെന്നായിരുന്നു മസ്‌കിന്റെ വാക്കുകള്‍. ചൈനയിലെ വീ ചാറ്റ് പോലെ ട്വിറ്ററിനെ മാറ്റാനാണ് ഇലോണ്‍ മസ്‌ക് ലക്ഷ്യമിടുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories