അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന കേന്ദ്ര നിര്‍ദേശം ചോദ്യം ചെയ്ത് ട്വിറ്റര്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ട്വിറ്ററിന്റെ ആവശ്യം കോടതി നിരസിച്ചു. അക്കൗണ്ടുകള്‍ നീക്കുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് എതിരാണെന്നായിരുന്നു ട്വിറ്ററിന്റെ വാദം.
നോട്ടീസ് നല്‍കിയിട്ടും ഒരു വര്‍ഷമായി ട്വിറ്റര്‍ അതു പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നടപടികള്‍ അകാരണമായി വൈകിച്ചതിന് കോടതി ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ടു. ട്വിറ്ററിന് നോട്ടീസ് നല്‍കിയെന്നും അത് പാലിച്ചില്ലെന്നും ഇലക്ട്രോണിക്‌സ്,ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു.