സൂര്യന്റെ കാന്തികമണ്ഡലം ദിശതിരിയാന്‍ പോകുന്നുവെന്ന് ശാസ്ത്രജ്ഞര്‍.സോളാര്‍ മാക്‌സിമം എന്ന സൗരപ്രവര്‍ത്തനങ്ങളുടെ പരമാവധിയിലാണ് ഇത്തരത്തില്‍ കാന്തികമണ്ഡലം ദിശ തിരിയുന്നത്.
കഴിഞ്ഞ തവണ സൂര്യന്റെ കാന്തിക മണ്ഡലത്തിന്റെ ദിശ തിരിഞ്ഞത് 2013 ലാണ്.ഏകദേശം 11 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന സൗരപ്രവര്‍ത്തനങ്ങളെ സോളാര്‍ സൈക്കിള്‍ എന്നാണ് വിളിക്കുന്നത്.ഈ വര്‍ം അവസാനം മുതല്‍ 2026 തുടക്കം വരെയുള്ള കാലയളവില്‍ എപ്പോഴെങ്കിലും കാന്തികമണ്ഡലം മാറിമറിയാമെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്.
കൃത്യമായ സമയഘടന ഇക്കാര്യത്തില്‍ പ്രവചിക്കാന്‍ സാധിക്കില്ല.ഒരു സോളാര്‍ മിനിമത്തില്‍ രണ്ട് വ്യക്തമായ ധ്രുവങ്ങളോടെയാണ് സൂര്യന്റെ കാന്തികമണ്ഡലം സ്ഥിതി ചെയ്യുക.എന്നാല്‍ സോളാര്‍ മാക്‌സിമം എത്തുന്നതോടെ ഇതിന്റെ ദിശ വളരെ സങ്കീര്‍ണമാവും.അടുത്ത സോളാര്‍ മിനിമം എത്തുന്നതോടെ യഥാര്‍ത്ഥ ദിശയുടെ നേരെ എതിര്‍ദിശയിലായിരിക്കും.
സൂര്യനില്‍ കാന്തികപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സണ്‍സ്‌പോട് എന്ന ഘടനകള്‍ മൂലമാണ് ദിശതിരിയല്‍ നടക്കുന്നത്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള സൗരവാതവും സൂര്യനില്‍ നിന്നുള്ള മറ്റ് വികിരണങ്ങളും വര്‍ധിത തോതിലായിരുന്നു.ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഭീഷണിയായ ഇവ കാന്തിക മണ്ഡലം തിരിയുന്നതോടെ കുറവുവരുമെന്നും ഗവേഷകര്‍ പറയുന്നു.