Share this Article
image
ഭൂമിയുടെ അകക്കാമ്പിന്റെ വേഗത കുറയുന്നതായി കണ്ടെത്തല്‍
The discovery that the Earth's inner core is slowing down

ഭൂമിയുടെ അകക്കാമ്പിന്റെ വേഗത കുറയുന്നതായി കണ്ടെത്തല്‍. കവിഞ്ഞ പത്തുവര്‍ഷമായി കുറയുന്ന അകക്കാമ്പിന്റെ ഭ്രമണവേഗം ഭൂമിയിലെ ദിവസത്തിന്റെ ദൈര്‍ഘ്യത്തെ ബാധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകസംഘമാണ് ഭൂമിയുടെ അകക്കാമ്പിന് ഭ്രമണവേഗം കുറയുന്നതായി കണ്ടെത്തിയത്. 2010 മുതലാണ് അകക്കാമ്പിന് ഭ്രമണവേഗം കുറയുന്നതായി പഠനങ്ങള്‍ പറയുന്നത്.

ഭൂമിയുടെ പ്രതലത്തില്‍നിന്നും 3000 കിലോമീറ്റര്‍ താഴെസ്ഥിതിചെയ്യുന്ന അകക്കാമ്പിനെ നേരിട്ട് കണ്ട് പഠിക്കാന്‍ കഴിയാത്ത സാഹചര്യം ഉള്ളത്‌കൊണ്ട്തന്നെ ഭൂമിയുടെ കമ്പതരംഗങ്ങളിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ചാണ് ഗവേഷകര്‍ അകക്കാമ്പിനെപ്പറ്റി പഠനം നടത്തുന്നത്. 5500 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള അകക്കാമ്പിന്റെ പുറംപാളി ദ്രാവകരൂപത്തിലുള്ള ഇരുമ്പും നിക്കലും ചേര്‍ന്നതാണ്.

അകക്കാമ്പ് പൂര്‍ണമായും ഖരാവസ്ഥയിലുള്ള ഇരുമ്പ്-നിക്കല്‍ സംയുക്തമാണ്. 2003 മുതല്‍ 2008 വരെ അകക്കാമ്പിന്റെ ഭ്രമണവേഗം ഭൂമിയുടെ ഭ്രമണവേഗത്തേക്കാള്‍ കൂടുതലായിരുന്നു, എന്നാല്‍ 2008 മുതല്‍ 2023 വരെയുള്ള സമയത്ത് കാമ്പിന്റെ വേഗത ഭൂമിയുടെ വേഗത്തിനൊപ്പം എത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഭൂമിയിലെ ദിവസദൈര്‍ഘ്യത്തെയും ഈ വേഗതക്കുറവ് ബാധിക്കും എന്നാല്‍ അന്തരീക്ഷത്തിന്റെയും സമുദ്രത്തിന്റെയും ശബ്ദത്തില്‍ സെക്കന്‍ഡിന്റെ ആയിരത്തിലൊന്ന് മാത്രമുള്ള ഈ ദൈര്‍ഘ്യവ്യത്യാസം ശ്രദ്ധിക്കാതെ പോകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories