Share this Article
image
ഇനിമുതൽ സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ ...
From now on, smartphones and tablets will have the same charger...

രാജ്യത്ത് സ്മാര്‍ട്ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ വേണമെന്ന നയം നടപ്പിലാകുന്നു. അടുത്ത വര്‍ഷം മുതലാണ് ഈ നയം നടപ്പിലാക്കുക. 

നേരത്തെ യൂറോപ്യന്‍ യൂണിയനും ഈ നയം നടപ്പിലാക്കിയിരുന്നു. 2022ലാണ് യൂറോപ്യന്‍ യൂണിയന്‍ ഒരേ ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കിയത്. എന്നാല്‍ ആ വര്‍ഷം അവസാനത്തോടെ നിയമം പ്രാബല്യത്തിലാവുകയായിരുന്നു. ഒന്നിലധികം ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഒരു കേബിള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുകയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.

ലാപ്ടോപ്പ് നിര്‍മാതാക്കള്‍ക്കും ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും 2026 ഓടെയാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. സ്മാര്‍ട് വാച്ചുകള്‍, ഫീച്ചര്‍ ഫോണുകള്‍ എന്നിവയ്ക്ക് ഈ നിര്‍ദേശം ബാധകമല്ല.

ഒരേ മോഡല്‍ ചാര്‍ജര്‍ ഉപയോഗിക്കുന്നതിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പുതിയ നയം വരുന്നതോടെ ഉപഭോക്താവ് സ്മാര്‍ട്ഫോണിനും, ലാപ്ടോപ്പിനും ടാബിനും മറ്റ് ഉപകരണങ്ങള്‍ക്കുമായി ഒരു ചാര്‍ജര്‍ ഉപയോഗിച്ചാല്‍ മതി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article