ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ ലാന്‍ഡിങ് പരീക്ഷണം വിജയം.കര്‍ണാടകയിലെ ചിത്രദുര്‍ഗ എയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലാണ് അന്തിമ പരീക്ഷണം നടന്നത്.
പുഷ്പക് റീയൂസ്ബള്‍ ലോഞ്ച് വെഹിക്കിള്‍ എല്‍.ഇ.എക്‌സ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.പുഷ്പകിനെ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററില്‍ 4.5 കിലോമീറ്റര്‍ ഉയരത്തിലെത്തിച്ച ശേഷം വേര്‍പ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് സ്വയം നിയന്ത്രണം ഏറ്റെടുത്ത പുഷ്പക് റണ്‍വേ സെന്‍ട്രല്‍ ലൈനില്‍ വന്നിറങ്ങി.ശക്തമായ കാറ്റുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലായിരുന്നു പരീക്ഷണം.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ആദ്യ ആര്‍എല്‍വി ലാന്‍ഡിങ് പരീക്ഷണം നടന്നത്.പിന്നീട് ഈ വര്‍ഷം മാര്‍ച്ച് 22 നായിരുന്നു രണ്ടാമത്തെ പരീക്ഷണം.യുഎസിന്റെ സ്‌പേസ് ഷട്ടിലിന് സമാനമായ എന്നാല്‍ ഒരു എസ് യു വി യുടെ അത്രയും വലിപ്പമുള്ള റീ യൂസബിള്‍ ലോഞ്ച് വെഹിക്കിളാണ് ഐഎസ്ആര്‍ഒ വികസിപ്പിച്ച പുഷ്പക്.
പൂര്‍ണമായും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതാണ് ആര്‍എല്‍വി.രൂപകല്‍പ്പന,ഡവലപ്‌മെന്റ്,മിഷന്‍,സ്ട്രക്ചര്‍,ഏവിയോണിക്‌സ് തുടങ്ങിയ ഘടകങ്ങളെല്ലാം വിഎസ്എസ്സിലാണ് തയ്യാറാക്കിയത്.