ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കൊരു സന്തോഷവാര്‍ത്ത. ഇനി നിങ്ങളുടെ ഇന്‍സ്റ്റഗ്രാമിലെ ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിലേക്ക് മാത്രമായി ലൈവ് സ്ട്രീം ചെയ്യാം.
2016 ലാണ് ഇന്‍സ്റ്റഗ്രാം ആദ്യമായി ലൈവ് ബ്രോഡ്കാസ്റ്റുകള്‍ കൊണ്ടുവരുന്നത്. സെലിബ്രിറ്റികളും ഇന്‍ഫ്‌ലുവന്‍സേഴ്സുമെല്ലാം അവരുടെ ഫോളോവേഴ്‌സുമായി സംസാരിക്കാനും മറ്റുമായ് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒന്നായിരുന്നു ഇത്.
ഇതില്‍ നിങ്ങളെ ഫോളോചെയ്യുന്ന എല്ലാവര്‍ക്കും ചേരാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ലൈവിലെ ക്ലോസ് ഫ്രണ്ട്‌സ് ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ അടുത്ത സുഹൃത്തുക്കളോട് മാത്രമായ് ലൈവ് ട്രീം ചെയ്യാനാകും.
ലൈവ് ഓപ്ഷനില്‍ പോയാല്‍ അവിടെ ഓഡിയന്‍സ് എന്ന ഓപ്ഷനില്‍ പോയാല്‍ നിങ്ങള്‍ക്ക് പബ്ലിക്ക് പ്രാക്ടീസ് എന്നിവയ്‌ക്കൊപ്പം ക്ലോസ് ഫ്രണ്ടസ് എന്ന ഒരു ഓപ്ഷന്‍ കൂടെ കാണാന്‍ സാധിക്കും ഇത് തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ ലൈവ് ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടും.