Share this Article
image
2038 ല്‍ എന്തും സംഭവിക്കാം, റിപ്പോര്‍ട്ട് പുറത്തുവിട്ട് നാസ
Anything can happen in 2038, reports NASA

ഭൂമിയിലേക്ക് ഒരു ഛിന്നഗ്രഹം ഇടിച്ചിറങ്ങാന്‍ സാദ്ധ്യയുള്ളതായി റിപ്പോര്‍ട്ട്. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

ഭൂമിയിലേക്ക് ഒരു ഛിന്നഗ്രഹം ഇടിച്ചിറങ്ങാന്‍ 72% സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. കൃത്യമായി പറഞ്ഞാല്‍ 2038 ജൂലൈ 12ന് ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കും. മണിക്കൂറില്‍ 16500 കിലോമീറ്റര്‍ വേഗതയിലാണ് ഭൂമിയെ ലക്ഷ്യമിട്ടുള്ള ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.

അതേസമയം ഈ ഛിന്നഗ്രഹത്തിന്റെ വലുപ്പം, ഘടന, ദീര്‍ഘകാല പാത എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നാസ പറഞ്ഞു. മേരിലാന്‍ഡിലെ ലോറലിലുള്ള ജോണ്‍സ് ഹോക്പ്കിന്‍സ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയില്‍ നടന്ന നീരിക്ഷണത്തിലാണ് ഇക്കാര്യം മനസിലായത്. 

നാസയുടെ ഇരട്ട ഛിന്നഗ്രഹ റിയാക്ഷന്‍ ടെസ്റ്റില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്ന ആദ്യപരീക്ഷണം കൂടിയാണിത്. നാസയെ കൂടാതെ, വിവിധ യുഎസ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുമുള്ള നൂറോളം പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഭാവിയില്‍ ഛിന്നഗ്രഹ ഭീഷണികളൊന്നുമില്ലെങ്കിലും അപകടകരമായ ഒരു ഛിന്നഗ്രഹം ഭൂമിയെ മറികടന്ന് പോകാന്‍ സാദ്ധ്യതയുള്ളതായും നാസ വിലയിരുത്തുന്നു. എന്നല്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ എങ്ങനെ നേരിടുമെന്നും ഛിന്നഗ്രഹത്തിന്റെ ആഘാതം തടയാന്‍ നടപടിയെടുക്കാനുമുള്ള സാങ്കേതികവിദ്യയുണ്ടെന്നും നാസ അസ്ഥാനത്തെ പ്ലാനെറ്ററി ഡിഫന്‍സ് ഓഫിസര്‍ ലിന്‍ഡ്‌ലെ ജോണ്‍സണ്‍ പറഞ്ഞു.

എന്‍ഇഒ സര്‍വേയര്‍ ഇന്‍ഫ്രാറെഡ് ബഹിരാകാശ ദൂരദര്‍ശിനിയാണ്. ഭൂമിക്ക് ആഘാതമുണ്ടാക്കാന്‍ സാധ്യയുള്ള ഛിന്നഗ്രഹങ്ങളെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവ കണ്ടെത്താന്‍ സഹായിക്കുന്നു. നാസയുടെ എന്‍ഇഒ സര്‍വേയര്‍ 2028 ജൂണില്‍ വിക്ഷേപിക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article