ജനപ്രിയ വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ യൂട്യൂബ് ജൂണ്‍ ഇരുപത്തിയാറു മുതല്‍ സ്റ്റോറീസ് ഫീച്ചര്‍ നിര്‍ത്തലാക്കാന്‍ പോകുന്നു. ഷോര്‍ട്ട്സ്, കമ്മ്യൂണിറ്റി പോസ്റ്റുകള്‍, ലൈവ് വീഡിയോകള്‍ തുടങ്ങിയ മറ്റ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് യുട്യൂബ് സ്റ്റോറീസ് ഷട്ട്ഡൗണ്‍ ചെയ്യുന്നതായി ഗൂഗിള്‍ പറഞ്ഞത്.