അക്കാലത്ത് അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ആർക്കും അറിവില്ലായിരുന്നു. ആനകളെ കണ്ടപ്പോഴാണ് അങ്ങനെ ഒരു കാര്യം കരീമിന്റെ സുഹൃത്തുക്കൾ ചെയ്യുന്നതും അത് പിന്നീട് വീഡിയോ ഡിജിറ്റൽ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതും.
പത്തൊൻപത് വർഷങ്ങൾക്ക് മുമ്പ് ജാവേദ് കരീം എന്ന യുവാവാണ് ആദ്യമായി യൂട്യൂബിൽ ഒരു വീഡിയോ പങ്കുവച്ചത്. 'മീ അറ്റ് ദ സൂ' എന്ന് പേരിട്ടിരിക്കുന്ന 19 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ചെറിയ വീഡിയോ ക്ലിപ്പായിരുന്നു അത്. ക്ലിപ്പിൽ സാൻ ഡിയാഗോ മൃഗശാലയിൽ ആനകൾക്ക് മുന്നിൽ കരീം നിൽക്കുന്നത് കാണാം. രസകരമെന്ന് പറയട്ടെ, കരീമിന്‍റെ സുഹൃത്തുക്കൾ ചിത്രീകരിച്ച വീഡിയോ, 2005 മേയിൽ യൂട്യൂബ് തുടങ്ങുന്നതിനും മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചതാണ്. ഗുണനിലവാരം കുറവാണെങ്കിലും, വീഡിയോ ഡിജിറ്റൽ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു.
2006-ൽ, ടെക് ഭീമനായ ഗൂഗിൾ 1.65 ബില്യൺ ഡോളറിന് യൂട്യൂബ് സ്വന്തമാക്കി. അതേസമയം സ്റ്റാൻഫോർഡ് സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന കരീമിന് ഗൂഗിൾ സ്റ്റോക്കിന്‍റെ 1,37,443 ഷെയറുകൾ ലഭിച്ചു, അത് അക്കാലത്ത് 64 ദശലക്ഷം ഡോളർ (533 കോടി രൂപ) മൂല്യമുള്ളതായിരുന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഏപ്രിൽ 23 ന്, വീഡിയോയുടെ 19-ാം വാർഷികമായിരുന്നു. ഇതുവരെ ഈ വീഡിയോ 317 ദശലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.
ആ വീഡിയോയിൽ കരിം പറഞ്ഞിരുന്നത് ഇങ്ങനെയാണ്" അങ്ങനെ ഞങ്ങൾ ആനകളുടെ മുന്നിലെത്തി, ഇവയുടെ രസകരമായ ഒരു കാര്യം ഇവയ്ക്ക് വളരെ നീളമുള്ള തുമ്പിക്കൈകൾ ഉണ്ട്. " ഒടുവിൽ വീഡിയോയുടെ അവസാന ഭാഗത്ത് കാഴ്ചക്കാരോട് വീഡിയോ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും കരീം ആവശ്യപ്പെടുന്നുമുണ്ട്. യൂട്യൂബ്, ഗൂഗിൾ ഏറ്റെടുത്തതിന് ശേഷം ജാവേദ് കരീം മുമ്പ് യൂണിവേഴ്‌സിറ്റി വെഞ്ച്വേഴ്‌സ് എന്നറിയപ്പെട്ടിരുന്ന വൈ വെഞ്ചേഴ്‌സ് സ്ഥാപിച്ചു. ഈ സംഘടനയിലൂടെ, Airbnb, Reddit, Eventbrite തുടങ്ങിയ ജനപ്രിയ കമ്പനികളിൽ കരിം നിക്ഷേപം നടത്തിയിട്ടുണ്ട്.