Share this Article
യൂട്യൂബും പണിമുടക്കി; ആപ്പ് പ്രവർത്തനരഹിതമായെന്ന് ഉപയോക്താക്കൾ; വെബ്‌സൈറ്റിലും പ്രശ്‌നം നേരിട്ടു
വെബ് ടീം
posted on 22-07-2024
1 min read
youtube-down-in-india-hundreds-of-users-unable-to-access-app-upload-videos

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ ഉണ്ടായതിനു പിന്നാലെ യൂട്യൂബിൽ പ്രശ്നങ്ങൾ നേരിട്ടതായി ചില ഉപയോക്താക്കൾ രംഗത്തെത്തി. ആപ്പ്, വെബ്‌സൈറ്റ്, വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിലെ പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ച് റിപ്പോർട്ടുകൾ എത്തി.തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ DownDetector ആപ്പിൽ പ്രശ്‌നങ്ങളുടെ റിപ്പോർട്ടുകൾ വർദ്ധിച്ചു. 3.15 PMഓടെ റിപ്പോർട്ടുകൾ അതിൻ്റെ ഉച്ചസ്ഥായിയിലെത്തി.

പ്രധാനമായും കൊൽക്കത്ത, മുംബൈ, ബെം​ഗളൂരു ന​ഗരങ്ങളിലാണ് യൂട്യൂബിന് തകരാർ അനുഭവപ്പെട്ടത്. പ്രശ്നമെന്താണെന്ന് നിരീക്ഷിച്ച് വരികയാണെന്ന് യൂട്യൂബ് അധികൃതർ അറിയിച്ചു. ഇന്ത്യയിൽ കൂടാതെ ഓസ്ട്രേലിയ, യുകെ, യുഎസ് എന്നിവിടങ്ങളിലെ ചില ന​ഗരങ്ങളിലും തകരാർ റിപ്പോർട്ട് ചെയ്തു.

വെബ്‌സൈറ്റ് അനുസരിച്ച്,  43 ശതമാനം ഉപയോക്താക്കൾക്ക് ആപ്പിൽ പ്രശ്ങ്ങളുണ്ടായി. 33 ശതമാനം പേർ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിൽ പ്രശ്‌നം നേരിട്ടു. 23 ശതമാനം പേർക്ക് യൂട്യൂബ് വെബ്‌സൈറ്റിൽ കാണുന്നതിലും പ്രശ്‌നങ്ങളുണ്ട്. നിലവിൽ, പ്രശ്നം എന്താണെന്ന് അറിയില്ല. YouTube സപ്പോർട്ട് പേജിലോ അതിൻ്റെ സോഷ്യൽ മീഡിയ ചാനലുകളിലോ ഇത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നുമില്ല. ഇത് മിക്കവാറും ഒരു ചെറിയ തകരാറാകാനാണ് സാധ്യത. അതിനാൽ തന്നെ വളരെ വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

യൂട്യൂബിലെ ചില ഉപയോക്താക്കൾ അവരുടെ ഫീഡിലെ വീഡിയോകളിലെ പ്രശ്‌നങ്ങളെക്കുറിച്ചും ട്വീറ്റ് ചെയ്യുന്നുണ്ട്. "അപ്‌ലോഡ് ചെയ്‌ത വീഡിയോകൾ ഫീഡിൽ (sic) കാണിക്കുന്നില്ല" എന്ന് ഒരു ഉപഭോക്താവ് പറയുന്നു. മറ്റൊരാൾ  ഇത് വീഡിയോകൾ അപ്‌ലോഡ് ആകുന്നില്ല എന്നും പറഞ്ഞു.

എന്നാൽ യൂട്യൂബ് തകരാർ പരിഹരിക്കപ്പെട്ടതായി ചില ഉപയോക്താക്കൾ പ്രതികരിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories