പത്തുവര്‍ഷം മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ജൂണ്‍ 14 ന് ശേഷം അസാധുവാകുമെന്ന് പ്രചാരണം. ഇത് വ്യാജ വാര്‍ത്തയാണെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
10 വര്‍ഷത്തിന് ശേഷവും ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അവ തുടരുമെന്നും യുഐഡിഎഐ അറിയിച്ചു. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഈ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത് കുറച്ച് നാളുകള്‍ക്ക് മുമ്പ് വന്നിരുന്ന ഒരു വാര്‍ത്തയെ തുടര്‍ന്നാണ്.
ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി 2024 ജൂണ്‍ 14 വരെ കേന്ദ്രം നീട്ടിയിരുന്നു. നേരത്തെ മാര്‍ച്ച് 14 വരെയായിരുന്നു സമയപരിധി. എന്നാല്‍ സൗജന്യമായി ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ജൂണ്‍ 14 വരെ നീട്ടിയത്.
ഇതാണ് ജൂണ്‍ 14ന് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അസാധുവാകും എന്ന തരത്തിലുളള പ്രചാരണം പരക്കാന്‍ ഇടയാക്കിയതെന്നും യുഐഡിഎഐ വ്യക്തമാക്കി. ജൂണ്‍ 14 നുള്ളില്‍ സൗജന്യമായി ആധാര്‍ പുതുക്കാം.
തുടര്‍ന്ന് ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ സൗജന്യ അപ്‌ഡേറ്റ് സൗകര്യം ലഭിക്കൂ. എന്നാല്‍ ആധാര്‍ സേവാ കേന്ദ്രത്തില്‍ പോയി പണം നല്‍കി ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാവുന്നതാണെന്നും യുഐഡിഎഐ അറിയിച്ചു.