Share this Article
ഇനി ഷൂ ലേസ് നിങ്ങൾ മുറുക്കണം; ആഗസ്റ്റ് മുതൽ നൈക്ക് അഡാപ്റ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയില്ല
വെബ് ടീം
posted on 05-07-2024
1 min read
Nike Adapt App will be removed from Google Play and the iPhone App Store next month.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഫോൺ ആപ്പ് സ്റ്റോറിൽ നിന്നും നൈക്ക് അഡാപ്റ്റ് ആപ്പ് അടുത്ത മാസം മുതൽ  നീക്കം ചെയ്യും. അതായത് നൈക്ക് അഡാപ്റ്റ് ആപ്പ് ഇനി ഡൗൺ ലോഡ് ചെയ്യാൻ കഴിയില്ല. എന്നാൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് അത് തുടർന്നും ഉപയോഗിക്കാനാകും. നിങ്ങളുടെ ഫോൺ മാറ്റുകയാണെങ്കിൽ ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. അഡാപ്റ്റ് ഷൂസിൻ്റെ നിർമ്മാണം നൈക്ക് നിർത്തലാക്കിയതാണ് ഇതിന് കാരണം.

ഷൂലേസ് കെട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ ആപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന സ്മാർട്ട്  ഷൂ ആണ് നൈക്ക് അഡാപ്റ്റ്. അഡ്വാന്‍സ്ഡ് പവര്‍-ലേസിംഗ് സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ഷൂവിന്‍റെ ലേസ് മുറുക്കാനോ അയക്കാനോ കഷ്ടപ്പെടേണ്ട എന്നതാണ് അഡാപ്റ്റ് ബിബി ബാസ്‌കറ്റ് ബോള്‍ ഷൂവിന്‍റെ പ്രത്യേകത.സെന്‍സറിങ്ങിലൂടെയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. കാലുകളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വ്യതിയാനം തിരിച്ചറിഞ്ഞ് ഷൂ ലേസ് അയക്കുകയും മുറുക്കുകയും ചെയ്യും.

ഷൂവിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഉപകരണമാണ് ആപ്പിലേക്ക് വിവരങ്ങൾ കൈമാറുന്നത്. ഷൂവില്‍ മോട്ടോര്‍, നിയന്ത്രണ സംവിധാനം എല്‍ഇഡി ബള്‍ബുകള്‍ എന്നിവയും ഉണ്ട്. ചാര്‍ജ് ചെയ്തുപയോഗിക്കുന്ന ഷൂവില്‍ രണ്ടാഴ്ചയോളം ചാര്‍ജ് നില്‍ക്കുമെന്നും കമ്പനി പറഞ്ഞിരുന്നു.

നൈക്ക് അഡാപ്റ്റ് ഷൂ 2019 ൽ ആണ് ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ നേരത്തെ സൂചിപ്പിച്ചതുപോലെ, നൈക്ക് പുതിയ അഡാപ്റ്റ് ഷൂകളുടെ ഉത്പാദനം നിർത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ആപ് സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്യുന്നത്.

മറ്റ് പുതുമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാനുമാണ് അഡാപ്റ്റ് ഷൂസിൻ്റെ നിർമ്മാണം നൈക്ക് നിർത്തി വയ്ക്കുന്നത്. അതോടൊപ്പം പേറ്റൻ്റ് ലംഘനം ആരോപിച്ച് അഡിഡാസ് നൈക്കിനെതിരെ കേസ് നൽകിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.


- Nike Adapt App will be removed from Google Play and the iPhone App Store next month.

- The app will no longer be available for download.

- Users who already have the app installed will still be able to use it.

- Users won't be able to move the app to a new device and future iOS updates may limit or end functionality.

- The Nike Adapt shoes will still be functional, but users will not be able to adjust the shoe's lighting.

- Nike is no longer creating new versions of Adapt shoes.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories