മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്സ് ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ത്രെഡ്സ് ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ ആപ്പിനെ മെറ്റ പരിചയപ്പെടുത്തുന്നത്
കാത്തിരിപ്പുകള്‍ക്ക് വിരമാമായി ഡിജിറ്റില്‍ ലോകത്ത് മറ്റൊരു തരംഗം സൃഷ്ടിക്കാന്‍ ത്രെഡ്സ്. ത്രെഡ്സിന്റെത് തികച്ചും സൗജന്യ സേവനമായിരിക്കും. ഒപ്പം ട്വിറ്ററിനെപോലെ ഉപയോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനമായതിനാല്‍ ജനപ്രീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ത്രെഡ്സിന് പുതിയ ലോഗിന്‍ ഐഡിയോ സൈന്‍ അപ്പുകളോ ആവശ്യമില്ല. ത്രെഡ്സ് നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. ഇന്‍സ്റ്റാഗ്രാമില്‍ ത്രെഡ്സ് എന്ന് സെര്‍ച് ചെയ്ത് ത്രെഡ്സിലേക്ക് കടക്കാം.ത്രെഡ് പോസ്റ്റുകള്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുമായി പങ്കിടാം.
ട്വിറ്ററിന് സമാനമായ ഡാഷ്ബോര്‍ഡ് ആണ് ത്രെഡിനും.ത്രെഡ്സ് വെബിലും പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും ലഭ്യമാണ്. മെറ്റയുടെ നിലവിലുള്ള പ്രൈവസി പോളിസി തന്നെയാകും ത്രെഡ്സിനും.ആക്ടിവിറ്റി പബ് എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പുതിയ ആപ്പെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.