നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമുള്ള പുതിയ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. സഞ്ചാര്‍സാത്തി എന്ന വെബ് സൈറ്റിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഈ മാസം 17 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.