Share this Article
വിരാടിന്റെ വിജയചിത്രം ഏറ്റവുമധികം ലൈക്ക് നേടുന്ന ഇന്ത്യൻ പോസ്റ്റ്; കോഹ്‌ലി ഇൻസ്റ്റഗ്രാമിലും കിങ്
വെബ് ടീം
posted on 01-07-2024
1 min read
indian star-t20-world-cup-winning-post-breaks-instagram-record

ന്യൂഡൽഹി:ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനൽ മത്സരത്തിലെ താരമായി മാറി ട്വന്റി 20 ലോകകപ്പ് വിജയം സമ്മാനിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചതിനു പിന്നാലെ വിരാട് കോഹ്‍ലി പങ്കുവെച്ച ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് ​നേടുന്ന ഇന്ത്യൻ പോസ്റ്റായി മാറി. ബോളിവുഡ് താരങ്ങളായ കിയാര അദ്വാനി-സിദ്ധാർഥ് മൽഹോത്ര വിവാഹ ചിത്രങ്ങളെയാണ് കോഹ്‍ലിയുടെ പോസ്റ്റ് പിന്തള്ളിയത്.

2023 ഫെബ്രുവരി ഏഴിന് കിയാര അദ്വാനി പങ്കുവെച്ച പോസ്റ്റിന് ഒരു കോടി 60 ലക്ഷത്തിലേറെ ലൈക്ക് ലഭിച്ചപ്പോൾ കോഹ്‍ലിയുടെ പോസ്റ്റ് ഇതിനോടകം തന്നെ ഒരുകോടി 90 ലക്ഷം പിന്നിട്ടുണ്ട്. വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ് ഹാം അടക്കമുള്ള ഫുട്ബോൾ താരങ്ങളും സിനിമാതാരങ്ങളുമെല്ലാം പോസ്റ്റിന് ലൈക്കടിച്ചവരിൽ ഉൾപ്പെടും. രണ്ടുകോടി 70ലക്ഷത്തിലധികം ഫോളോവർമാരുള്ള കോഹ്ലിയാണ് ഇക്കാര്യത്തിലും ഇന്ത്യയിൽ മുമ്പൻ.

ഏറ്റവുമധികം ലൈക്ക് നേടിയ ഇന്ത്യൻ പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു കാണാം

ലോകകപ്പ് വിജയത്തിന് പിന്നാലെ ലയണൽ മെസ്സി പങ്കുവെച്ച പോസ്റ്റാണ് ലോകത്തിൽ ഒന്നാമത്. ഏഴര കോടിയിലധികം പേരാണ് ഈ പോസ്റ്റിന് ലൈക്ക് പതിപ്പിച്ചത്. ആറുകോടിയിലധികം പേർ ലൈക്കടിച്ച എഗ്ഗ് ഗ്യാങ് ഫോട്ടോയാണ് രണ്ടാമത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories