ഭൂമിയോളം വലിപ്പമുള്ള എക്‌സോപ്ലാനറ്റിനെ കണ്ടെത്തി. വ്യാഴത്തിന്റെ വലിപ്പമുള്ള നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹമാണ് ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
സ്‌പെക്യൂലസ് 3 ബി എന്നാണ് ഭൂമിയോളം വലിപ്പമുള്ള ഗ്രഹത്തിന് പേര്. ഭൂമിയില്‍ നിന്ന് 55 പ്രകാശവര്‍ഷം അകലെയാണ് ഈ പുതിയ കണ്ടെത്തല്‍.വ്യാഴത്തിന് സമാനമായ കുള്ളന്‍ നക്ഷത്രത്തെ ചുറ്റുന്നതാണ് സ്‌പെക്യുലസ് 3 ബി എന്ന എക്‌സോപ്ലാനറ്റ്.
എക്‌സ്ട്രാസോളാര്‍ പ്ലാനറ്റ് അല്ലെങ്കില്‍ ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥത്തിന് പുറത്താണ് പുതിയ ഗ്രഹത്തെയും അത് ഭ്രമണം ചെയ്യുന്ന കുള്ളന്‍ നക്ഷത്രത്തെയും കണ്ടെത്തിയത്. 17 മണിക്കൂറാണ് ഭ്രമണം ചെയ്യാന്‍ വേണ്ട സമയം. ഗ്രഹത്തെ വലംവയ്ക്കാന്‍ വേണ്ട സമയം കുറവായതിനാല്‍ സൂര്യനില്‍ നിന്നും ഭൂമിക്ക് ലഭിക്കുന്നതിലും ഇരട്ടി ഊര്‍ജം ഈ പുതിയ ഗ്രഹത്തിന് ലഭിക്കും.
കൃത്യമായ രാത്രിയും പകലും സ്‌പെക്യുലസിനുണ്ട്. ബര്‍മിംഗ്ഹാം, കേംബ്രിഡ്ജ്, ബേണ്‍, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയുടെ സഹകരണത്തോടെ ബെല്‍ജിയത്തിലെ ലീജ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സ്‌പെക്യുലൂസ് പ്രോജക്റ്റാണ് നേച്ചര്‍ അസ്‌ട്രോണമിയില്‍ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തല്‍ നടത്തിയത്.
ഭൂമിക്കപ്പുറം വാസമെന്ന അനന്ത സാധ്യത തേടുകയാണ് ശാസ്ത്രലോകം. അതിനാല്‍ പുതിയ എക്‌സോപ്ലാനറ്റുകളുടെ കണ്ടെത്തലും ഒരു പ്രതീക്ഷയാണ്.