ചന്ദ്രനില്‍ വാസയോഗ്യമായ ഗുഹയുള്ളതായി ശാസ്ത്രജ്ഞര്‍.സീ ഓഫ് ട്രാന്‍ക്വിലിറ്റി ഭാഗത്തുനിന്ന് 400 കിലോമീറ്റര്‍ മാറിയാണ് വാസയോഗ്യമായ ഗുഹ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
1969 ല്‍ നീല്‍ ആംസ്‌ട്രോങും ബസ് ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങിയ സീ ഓഫ് ട്രാന്‍ക്വിലിറ്റി ഭാഗത്തുനിന്ന് 400 കിലോമീറ്റര്‍ മാറിയാണ് വാസയോഗ്യമായ ഗുഹ കണ്ടെത്തിയത്.ഇത്തരത്തില്‍ വാസയോഗ്യമായ നൂറുകണക്കിന് ഗുഹകള്‍ ചന്ദ്രനിലുണ്ടാവുമെന്നും അഗ്നിപര്‍വ്വത സ്‌ഫോടനത്തിലൂടെ രൂപംകൊണ്ട ഇവ ചന്ദ്രനിലെത്തുന്നവര്‍ക്കും ഗവേഷണത്തിനുള്ള താവളത്തിനായി ഉപയോഗിക്കാമെന്നും നേച്ചര്‍ അസ്‌ട്രോണമി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ചന്ദ്രോപരിതലത്തില്‍ നിന്ന് 150 അടി താഴെയാണ് ഗുഹ സ്ഥിതി ചെയ്യുന്നത്.കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാവ ഒഴുകി രൂപപ്പെട്ടതാണെന്നാണ് നിരീക്ഷണം.ഇത്തരത്തില്‍ മറഞ്ഞിരിക്കുന്ന നൂറ്കണക്കിന് ഗുഹകള്‍ ചന്ദ്രനില്‍ ഉണ്ടെന്നുമാണ് ഗവേഷകര്‍ പറയുന്നത്.ഗുഹകള്‍ക്കുള്ളിലായിരിക്കുമ്പോള്‍ കോസ്മിക്ക് രശ്മികളില്‍ നിന്നും ,സോളാര്‍ വികിരണങ്ങളില്‍ നിന്നും രക്ഷനേടാന്‍ കഴിയും.
വരുന്ന 20-30 വര്‍ശത്തിനുള്ളില്‍ മനുഷ്യര്‍ ചന്ദ്രനിലെ ഗുഹകളില്‍ ജീവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.എന്നാല്‍ ഇവ വളരെ ആഴത്തിലുള്ളതിനായതിനാല്‍ ബഹിരാകാശ യാത്രികര്‍ക്ക് പുറത്തുകടക്കാന്‍ മറ്റ് പല സംവിധാനങ്ങളും സജ്ജമാക്കേണ്ടിവരും.
ഏകദേശം 50 വര്‍ഷം മുന്‍പാണ് ചന്ദ്രനില്‍ ഗുഹകള്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ ആദ്യം മനസിലാക്കിയത്.പിന്നീട് 2010 ല്‍ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ എന്ന ദൗത്യത്തിലെ ക്യാമറ ഗുഹാമുഖങ്ങളെന്ന് കരുതുന്ന കുഴികളുടെ ചിത്രങ്ങള്‍ പകര്‍ത്തി.പിന്നീട് ഇപ്പോഴാണ് ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.