അമേരിക്കയുടെ നാസയും ഇന്ത്യയുടെ ഐ.എസ്.ആര്‍.ഒയും സംയുക്തമായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം 'നിസാര്‍' ജനുവരിയില്‍ തന്നെ വിക്ഷേപിക്കും.ഭൂമിയിലെ മഞ്ഞുകടല്‍ അടക്കമുള്ള തണുത്തുറഞ്ഞ പ്രദേശങ്ങളിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഇരട്ട ഫ്രീക്വന്‍സ്വിയില്‍, ഏറ്റവും നവീനമായ റഡാര്‍ സാങ്കേതികവിദ്യയിലാണ് നാസ-ഇസ്‌റോ സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍ എന്ന നിസാര്‍ ഉപഗ്രഹം പ്രവര്‍ത്തിക്കുന്നത്.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇന്ത്യയുടെ ഐഎസ്ആര്‍ഒയും സംയുക്തമായാണ് 'നിസാര്‍' എന്ന കാലാവസ്ഥാ ഉപഗ്രഹം വിക്ഷേപിക്കുന്നത്.ഭൗമോപരിതലത്തിലെ ഐസ് മലകള്‍, തണുത്തുറഞ്ഞ പ്രദേശങ്ങളിലെ കാലാവസ്ഥയിലെ അതിനിര്‍ണായകമായ മേഖലകള്‍ തുടങ്ങിയവ സവിശേഷമായി നിരീക്ഷിക്കാനുള്ള ദൗത്യമാണിത്.അതോടൊപ്പം തന്നെ കാര്‍ഷിക ഭൂപടങ്ങള്‍, മണ്ണിടിച്ചില്‍ - ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍, ഹിമാലയ പര്‍വത്തതിലെ മഞ്ഞുരുക്കലിന്റെ വ്യാപ്തി,ഭൂമിയിലെ ആവാസ വ്യവസ്ഥ,ഭൂപ്രതലത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ തുടങ്ങിയവയും നിരീക്ഷണ വിധേയമാവും.ഭൂകമ്പം, അഗ്‌നിപര്‍വത സ്ഫോടനങ്ങള്‍, സമുദ്രനിരപ്പ് ഉയരല്‍ എന്നീ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഉപഗ്രഹത്തിന് സാധിക്കും.
പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞദിവസം നാസ നടത്തിയിരുന്നു.ഉപഗ്രഹ വിക്ഷേപണം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും നാസ, വ്യക്തമാക്കി.അത്യാധുനിക റഡാര്‍ സംവിധാനമാണ് ഈ ഉപഗ്രഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.1960 കള്‍ മുതല്‍ തന്നെ തണുത്തുറഞ്ഞ മേഖലകളിലെ മഞ്ഞുരുക്കം കാരണം കടന്‍ നിരപ്പ് ഉയരുന്നതായി ശാസ്ത്ര ലോകം നിരീക്ഷിച്ചിരുന്നു.കടല്‍ നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പല ദ്വീപുകളും കടലിനടിയിലാവുകയും ചെയ്തു.ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യക്ഷമായ സൂചകമായിട്ടാണ് ഗവേഷകര്‍ ഇതിനെ വിലയിരുന്നത്.ഇതുസംബന്ധിച്ച പഠനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ ഈ ദൗത്യത്തിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.