ഗായകര്‍ക്ക് എട്ടിന്റെ പണിയുമായി എഐ ന്യൂതന സാങ്കേതിക വിദ്യ. ഏതൊരു ഗായകരുടെയും ശബ്ദം അനായാസം ഈ വിദ്യകൊണ്ട് നല്‍കാനാകും. എആര്‍ റഹ്‌മാനാണ് ഈ ഒരു വിദ്യ ആദ്യമായി ഉപയോഗിക്കുന്നത്. ചികില്‍സ മുതല്‍ നോവലെഴുത്തു വരെയുള്ള മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവു തെളിയിച്ചു കഴിഞ്ഞു.
എഐ എഴുതിയ നോവലുകളും കവിതകളും ഷോര്‍ട്ട്ഫിലിമിനും ശേഷം എആര്‍ റഹ്‌മാന് അവതരിപ്പിക്കുന്ന ഒന്നാണ് എഐ ഉപയോഗിച്ചുള്ള ആലാപനം. അന്തരിച്ച ഗായകരുടെ ശബ്ദത്തിലാണ് സംഗീത ആലാപനം ഒരുക്കിയിരിക്കുന്നത്. ലാല്‍ സലാം എന്ന ചിത്രത്തിലൂടെയാണ് ഈ സാങ്കേതിക വിദ്യ കൊണ്ടുവരുന്നത്.
മുമ്പ് കുറച്ച് ഇന്ത്യന്‍ ഗാനങ്ങളില്‍ എഐ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് അന്തരിച്ച ഗായകരുടെ ശബ്ദത്തില്‍ ഗാനം തിട്ടപെടുത്തുന്നത്. അന്തരിച്ച ഗായകരായ ബംബ ബക്യയുടെയും ഷാഹുല്‍ ഹമീദിന്റെയും ശബ്ദമാണ് 'തിമിരിയെഴുദാ' ട്രാക്കില്‍ റഹ്‌മാന്‍ ഉപയോഗിച്ചിരിക്കുന്നത്.
എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ '2.0', 'ബിഗില്‍' എന്നിവയില്‍ പാടിയ ജനപ്രിയ ഗായകനാണ് ബംബ ബക്യ, എന്നാല്‍ 2 വര്‍ഷം മുാണ്് ഇദ്ദേഹം വിടപറഞ്ഞത്. അതേസമയം മലയാളത്തില്‍ ചെറിയ രീതിയില്‍ എഐ സാങ്കേതിക വിദ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരുടേയും ചലച്ചിത്ര താരങ്ങളുടെയും ശബ്ദത്തിലും നിര്‍മ്മിച്ചിട്ടുണ്ട്. സംഗീതസംവിധായകര്‍ക്ക് ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് മല്‍സരിക്കേണ്ടി വരുന്ന അവസ്ഥയാണ്.