ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കുക എന്ന ചരിത്രദൗത്യമായ ഗഗന്‍ പദ്ധതിയില്‍ സുപ്രധാന കാല്‍വയ്പ്. പദ്ധതിക്കായുള്ള എല്‍വിഎം 3 റോക്കറ്രിന്റെ ക്രയോജനിക് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ.
ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം ആളില്ലാ പേടകം ബഹിരാകാശത്തേക്ക് അയക്കുകയ എന്നതാണ്. ഇതിന് മുന്‍പായാണ് ഐഎസ്ആര്‍ഒ ഹ്യൂമന്‍ റേറ്റഡ് എല്‍വിഎം3 എന്ന (എച്ച്എല്‍വിഎം3) റോക്കറ്റിന്റെ അന്തിമ പരീക്ഷണമാണ് വിജയിച്ചിരിക്കുന്നത്. ഫെബ്രുവരി 13നാണ് റോക്കറ്റിന്റെ ക്രയോജനിക് എന്‍ജിനായ സിഇ 20യുടെ അന്തിമ ഗ്രൗണ്ട് ക്വാളിഫിക്കേഷന്‍ പരീക്ഷണം നടന്നത്.
തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ടെസ്റ്റ് കേന്ദ്രത്തിലായിരുന്നു പരീക്ഷണം. വാക്വം ഇഗ്നിഷന്‍ ടെസ്റ്റുകളുടെ പരമ്പരയിലെ ഏഴാമത്തെ പരീക്ഷണമായിരുന്നു അവസാന പരീക്ഷണം.
ഈ വര്‍ഷം പകുതിയോടെ ആദ്യ ഗഗന്‍യാന്‍ ദൗത്യം വിക്ഷേപിക്കാനാണ് ഐസ്ആര്‍ഒ ലക്ഷ്യമിടുന്നത്. 2025 ഓടെയാണ് മനുഷ്യരെ വഹിച്ചുള്ള ദൗത്യം നടക്കുക. ഗഗന്‍യാന്‍ പദ്ധതി വിഭാവനം ചെയ്യുന്നത് മൂന്ന് അംഗ സംഘത്തെ 3 ദിവസത്തെ ദൗത്യത്തിനായി 400 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുകയും അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യാനാണ്.