എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച മലയാളത്തിലെ ആദ്യ സംഗീത ആൽബം പുറത്തിറക്കി.'സൂപ്പർ ഹീറോ' എന്ന പേരിൽ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷാണ് ആൽബം ഒരുക്കിയിരിക്കുന്നത്.
പാട്ടും, മിമിക്രിയും, ഡാൻസും, സാങ്കേതിക വിദ്യയും കോർത്തിണക്കി ഓരോരുത്തരുടെയും ജീവിതത്തിൽ അവനവൻ തന്നെയാണ് ഹീറോ എന്ന് പറഞ്ഞു വെക്കുകയാണ് ഈ കുഞ്ഞു ആൽബം.. ഡാവിഞ്ചി സുരേഷിന്റെ വരികൾക്ക് അരുൺപ്രസാദ് ആണ് ഓർക്കസ്‌ട്രേഷൻ നിര്‍വഹിച്ചത്..ഗാനം പാടിയിരിക്കുന്നതും ശബ്ദനുകാരണം നൽകിയിരിക്കുന്നതും മിമിക്രി താരം നിസാം കോഴിക്കോട് ആണ്.
ദുബായിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ അനസ് ക്രിയേറ്റ് ചെയ്ത എ.ഐ വിഷ്വലുകളാണ് ഗാനദൃശ്യങ്ങൾക്കിടയിൽ പരീക്ഷണാർത്ഥം ഉൾക്കൊള്ളിച്ചിട്ടുള്ളത്. സിംബാദ് ക്യാമറയും, എഡിറ്റിങ് മെന്റസ് ആന്റണിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. സൗഹൃദ കൂട്ടായ്മയിൽ പിറന്ന ഈ ഗാനം അതിരപ്പിള്ളിയിലെ റിസോർട്ടിലാണ് ചിത്രീകരിച്ചിരിച്ചത്.