ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സി. ഐഒഎസ്, ഐപാഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളേയും ഐപാഡുകളേയുമാണ് ഈ സുരക്ഷാവീഴ്ചകള്‍ ബാധിക്കുന്നത്.
ആപ്പിളിന്റെ ഉപകരണങ്ങളില്‍ വലിയ സുരക്ഷാ വീഴ്ചയാണ് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം കണ്ടെത്തിയിരിക്കുന്നത്. ഹാക്കര്‍മാര്‍ക്ക് ആപ്പിള്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാനും മാല്‍വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനുമാകുന്ന സുരക്ഷാവീഴ്ചയാണ് കണ്ടെത്തിയത്.
17.4.1 വേര്‍ഷന് മുമ്പുള്ള ഐഒഎസ്, ഐപാഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളേയും ഐപാഡുകളേയുമാണ് ഈ സുരക്ഷാവീഴ്ചകള്‍ ബാധിക്കുന്നത്. ഐഫോണ്‍ 10എസ്, ഐപാഡ് പ്രോ 12.9 സെക്കന്‍ഡ് ജനറേഷന്‍, ഐപാഡ് പ്രോ 10.5 ഇഞ്ച്, ഐപാഡ് പ്രോ 11 ഇഞ്ച് ഫസ്റ്റ് ജനറേഷന്‍, ഐപാഡ് എയര്‍ ജെന്‍ 3, ഐപാഡ് ജെന്‍ 6 , ഐപാഡ് മിനി എന്നീ ഉപകരണങ്ങളിലും ഇവയ്ക്ക് ശേഷം വന്ന ഐപാഡ്, ഐഫോണ്‍ പതിപ്പുകളെയും സുരക്ഷാവീഴ്ച ബാധിക്കും.
16.7.7 ന് മുമ്പുള്ള ഐഒസ്, ഐപാഡ് ഒഎസ് വേര്‍ഷനുകളിലും സുരക്ഷാ പ്രശ്നമുണ്ട്. ആപ്പിള്‍ സഫാരിയേയും ഈ പ്രശ്നം ബാധിക്കും. ആപ്പിള്‍ ഉപകരണങ്ങളിലെ സോഫ്റ്റ്‌വെയര്‍ കൃതൃസമയത്ത് അപ്‌ഡേറ്റ് ചെയ്യുകയാണ് ഇതില്‍ നിന്ന് രക്ഷ നേടാനുള്ള പ്രധാന വഴി.
ആപ്ലിക്കേഷനുകളും അപ്‌ഡേറ്റ് ചെയ്യണം. അക്കൗണ്ടുകളുടെയും ഉപകരണങ്ങളുടെയും സുരക്ഷയ്ക്കായി ടു ഫാക്ടര്‍ ഒതന്റിക്കേഷനും ഉപയോഗിക്കാവുന്നതാണ്. പൊതു വൈഫൈ നെറ്റ് വര്‍ക്കുകളില്‍ കണക്ട് ചെയ്യുമ്പോഴും എല്ലാ ലിങ്കുകളും വിസിറ്റ് ചെയ്യുമ്പോഴും ശ്രദ്ധ വേണം.