2025ലെ ചാന്ദ്ര പര്യവേഷണ ദൗത്യങ്ങള്‍ക്ക് പുതിയ തുടക്കം കുറിച്ച് സ്പേസ് എക്‌സ്. രണ്ട് സ്വകാര്യ കമ്പനികളുടെ ആളില്ലാ ലൂണാര്‍ ലാന്‍ഡറുകള്‍ നാസയുടെ സഹകരണത്തോടെ വിജയകരമായി വിക്ഷേപിച്ചാണ് സ്പേസ് എക്‌സ് ചരിത്രം കുറിച്ചത്.
ബ്ലൂ ഗോസ്റ്റ്, റെസിലീയന്‍സ് എന്നിവയാണ് വിക്ഷേപിച്ച പേടകങ്ങള്‍. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു ലാന്‍ഡറുകളുടെ വിക്ഷേപണം. ചരിത്രത്തില്‍ രണ്ട് ലാന്‍ഡറുകള്‍ ഒറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന ആദ്യ സംഭവം കൂടിയാണ് ഇത്.