Share this Article
ആകാശത്ത് വിസ്മയം തീർക്കാൻ സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തോടൊപ്പം ഡെവിള്‍സ് കോമറ്റ് എന്ന വാല്‍നക്ഷത്രവും

ആകാശ പ്രതിഭാസങ്ങളില്‍ തന്നെ അപൂര്‍വമായ ഒന്നിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ചന്ദ്രന്‍ തന്റെ ഭ്രമണത്തിനിടെ സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുന്ന സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തോടൊപ്പം ഡെവിള്‍സ് കോമറ്റ് എന്ന വാല്‍നക്ഷത്രവും ഇന്ന് ദൃശ്യമായേക്കും

2017 ആഗസ്റ്റ് 21 നായിരുന്നു കഴിഞ്ഞ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം.സൂര്യനും ചന്ദ്രനും ഭൂമിയും കൃത്യം നേര്‍രേഖയില്‍ വിന്യസിക്കപ്പെടുമ്പോളാണ് സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്.അതു കൊണ്ടു തന്നെ സമ്പൂര്‍ണ സൂര്യഗ്രഹണങ്ങള്‍ ചന്ദ്രഗ്രഹണത്തേക്കാളും മറ്റ് സൂര്യഗ്രഹണങ്ങളേക്കാളും മനോഹരമാണ്.

ഗ്രഹണ സമയത്ത് ആകാശം സന്ധ്യ സമയം പോലെ തോന്നിപ്പിക്കും.അകമ്പടിയായി പലപ്പോഴും വാല്‍നക്ഷത്രങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്.ഡെവിള്‍സ് കോമറ്റ് എന്ന ചെകുത്താന്റെ വാല്‍നക്ഷത്രമാണ് ഇത്തവണ സൂര്യഗ്രഹണത്തിന് കൂട്ടായെത്തുന്നത്. ഈ മനോഹരമായ ആകാശക്കാഴ്ച ഇന്ത്യയില്‍ ദൃശ്യമാവില്ല.ഇന്ത്യക്കാര്‍ക്ക് വീക്ഷിക്കാന്‍ പറ്റുന്ന ഒരു സൂര്യഗ്രഹണത്തിന് ഇനി 2031 വരെ കാത്തിരിക്കണം.

പക്ഷേ നിരാശരാവേണ്ടതില്ല. ലോകമെമ്പാടുമുള്ളവര്‍ക്കായി നാസ സൂര്യഗ്രഹണത്തിന്റെ തത്സമയ സ്ട്രീമിങ്ങ് നടത്തും.ഏപ്രില്‍ 8 ന് ഇന്ത്യന്‍ സമയം 9.13 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ രണ്ടു മണി വരെയാണ് സൂര്യഗ്രഹണം നടക്കുക.വടക്കനമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നാസ തത്സമയം സംപ്രേക്ഷണം ചെയ്യും.നാസാ ടിവി, നാസ വെബ്‌സൈറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലായിരിക്കും സംപ്രേക്ഷണം.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories